Payangadi
HomeNews

വെങ്ങര-മുട്ടം റോഡിൽ ഗതാഗത നിയന്ത്രണം

13 Aug 20251 മിനിറ്റ് വായന
വെങ്ങര-മുട്ടം റോഡിൽ  ഗതാഗത നിയന്ത്രണം


വെങ്ങര- മുട്ടം   റോഡിൽ വെങ്ങര ഗേറ്റ് റയിൽവേ മേൽപാലത്തിന് താഴെ  ഇരു ഭാഗത്തും റോഡ് അറ്റകുറ്റ പ്രവൃത്തി നടത്തുന്നതിനാൽ ആഗസ്റ്റ് 15 ന്  രാവിലെ 8 മണി മുതൽ ഒരു ദിവസം പൂർണമായും ഗതാഗതം നിരോധിച്ചതായി

പൊതുമരാമത്ത് എക്സിക്യൂടീവ്  റോഡ്സ് വിഭാഗം എഞ്ചിനിയർ അറിയിച്ചു

പഴയങ്ങാടി ഭാഗത്ത് നിന്നും വെങ്ങര വഴി എട്ടിക്കുളം ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസുകൾ വെങ്ങര മുക്ക് വരെ സർവ്വീസ് നടത്തണം.

എട്ടികുളം - മുട്ടം - മൂലക്കീൽ ഭാഗത്ത് നിന്നും പഴയങ്ങാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടമ്മൽ - പുതിയങ്ങാടി റോഡ് വഴി പോകണം.

പഴയങ്ങാടിയിൽ നിന്നും മുട്ടം  ഭാഗത്തേക്കു വരുന്ന ചെറു വാഹനങ്ങൾ  പ്രതിഭ ടാക്കീസ് കക്കാടപ്പുറം -റോഡ് വഴി  സർവീസ് നടത്തണമെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം അറിയിച്ചു.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക