പഴയങ്ങാടിയിലെ ഗതാഗത കുരുക്ക് പരിഹാരിക്കാൻ പുതിയ ട്രാഫിക്ക് പരിഷ്കാരം.എം വിജിൻ .എംഎൽ എ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

പഴയങ്ങാടി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനുതകുന്ന തീരുമാനങ്ങൾ എം വിജിൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
തീരുമാനങ്ങൾ:
👉പഴയങ്ങാടി ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ആദ്യപടിയായി പഴയങ്ങാടി പാലം മുതൽ എരിപുരം സർക്കിൾ വരെ റോഡിൻ്റെ മധ്യഭാഗത്ത് ഡിവൈഡർ സ്ഥാപിക്കും. ഇത് പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ചകകം നടപ്പിലാക്കും.
👉എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി പാലം വരെ കെ എസ് ടി പി റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഇവിടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപ്പിക്കുന്നതിനും തീരുമാനിച്ചു.
👉 ബസുകൾ
ബസ് സ്റ്റാന്റിൽ കയറുന്നതിനും, ഇറങ്ങുന്നതിനും പ്രത്യേക സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ 3 ദിവസം നടപ്പിലാക്കും. പ്രായോഗികമാണെന്ന് കണ്ടാൽ സ്ഥിര സംവിധാനം ഉണ്ടാക്കും.
👉 ബസ് സ്റ്റാന്റിൽ നിന്നും ബസിൽ യാത്രക്കാരെ കയറ്റിയതിന് ശേഷം മെയിൽ റോഡിൽ നിന്നും യാത്രക്കാരെ കയറ്റുന്നത് അപകടവും, ഗതാഗത തടസം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കാനും തീരുമാനിച്ചു.
👉അനധികൃതമായിവാഹനങ്ങൾ അതിരാവിലെ മുതൽ പാർക്ക് ചെയ്യുകയും, രാത്രിയോടെ വാഹനങ്ങൾ എടുത്ത് പോകുന്ന സ്ഥിതി വ്യാപകമാണെന്ന് യോഗത്തിൽ പരാതികൾ ഉയർന്നുവന്നു.
ഗതാഗത തടസം ഉണ്ടാക്കി വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നവർക്കെതിരെ പോലീസിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 10 മുതൽ നിയമ നടപടി സ്വീകരിക്കും.
👉 പാർക്കിംഗ് സംബന്ധിച്ച് പോലീസ് പൊതുജനങ്ങളിൽ ബോധവത്ക്കരണം നടത്തും.
👉വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ 10 മിനുട്ട് വരെ സാധനങ്ങൾ വാങ്ങിക്കുന്നതിന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടാകും. അതിൽ കൂടുതൽ സമയം വേണ്ടവർ പഴയങ്ങാടിയിൽ നിലവിലുള്ള പേ പാർക്കിംഗ് സൗകര്യം ഉപയോഗിക്കണം.
👉എം അർ എ ഹോട്ടലിലേക്ക് വരുന്ന വാഹനങ്ങൾ ഗതാഗതത്തിന് തടസം ഉണ്ടാക്കുന്നത് ഒഴിവാക്കുന്നതിന് കെ എസ് ടി പി റോഡിൽ നിന്നും പ്രവേശിക്കുകയും, പെട്രോൾ പമ്പ് റോഡ് വഴി ഇറങ്ങുന്നതിനും നിർദേശം നൽകുന്നതിനും തീരുമാനിച്ചു.
👉ഗതാഗതം നിയന്ത്രിക്കുന്നതിന് പഴയങ്ങാടി അണ്ടർ പാസേജിലും, ടൗണിലും പോലീസിന്റെ സ്ഥിരം സംവിധാനം ഏർപ്പെടുത്തും. തിരക്കുള്ള സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ ലോഡ് ഇറക്കുന്നത് ഒഴിവാക്കുന്നതിനും തീരുമാനിച്ചു.
ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പൊതുജനങ്ങളും, വ്യാപാരികളും ഉൾപ്പെടെയുളളവരുടെ സഹകരണം ഉണ്ടാകണമെന്നും എം വിജിൻ എം എൽ എ അഭ്യർത്ഥിച്ചു.യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റുമാരായ പി ഗോവിന്ദൻ ,കെ ഫാരീഷ, പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ പി വി വിജേഷ് , കെ പത്മനാഭൻ, വി വിനോദ്, എം പി ഉണ്ണികൃഷ്ണൻ, ഏ വി രാജേഷ്, എ വി സനിൽ , ടി വി ചന്ദ്രൻ, കെ വി മനോഹരൻ, പി വി അബ്ദുള്ള, ബി അൻവർ , ശ്യാം വിസ്മയ, ഹാരീസ്, മഹമൂദ് വാടിക്കൻ, എസ് പി ശ്രീധരൻ, ഹാഷിം, സജിത്ത് തുടങ്ങിയവർ സംസാരിച്ചു.





