Payangadi
ചൂട്ടാട്ടെ മണൽത്തിട്ട നീക്കാനുള്ള ഡ്രജിങ് മെഷീൻ റോഡിൽ കുടുങ്ങി; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
8 Aug 20251 മിനിറ്റ് വായന

പഴയങ്ങാടി:ചൂട്ടാട്, പാലക്കോട് കടപ്പുറത്തെ അഴിമുഖത്ത് അടിഞ്ഞ മണൽ നീക്കാൻ ഡ്രജിങ് മെഷീൻ കയറ്റിവന്ന ലോറി എൻജിൻ തകരാറിനെത്തുടർന്ന് റോഡിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് പഴയങ്ങാടി പൊലീസ് സ്‌റ്റേഷന് മുന്നിൽ മാടായിപ്പാറ റോഡിലെ കയറ്റത്തിലാണ് ലോറി കുടുങ്ങിയത്. ലോറിക്ക് കയറ്റം കയറാൻ സാധിക്കാത്തതാണ് കാരണമെന്ന് പറയുന്നു. ഇതോടെ മാടായിപ്പാറ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചെന്നൈയിൽ നിന്നാണ് ഡ്രജിങ് മെഷീനുമായി ലോറി എത്തിയത്. രണ്ട് ദിവസം മുൻപേ ഡ്രജിങ് മെഷീന്റെ അനുബന്ധ ഉപകരണങ്ങൾ കയറ്റി എത്തിയ ലോറികൾ മാടായിപ്പാറ റോഡരികിൽ നിർത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച മണൽത്തിട്ടയിൽ ഇടിച്ച ഫൈബർ വള്ളത്തിൽനിന്ന് തെറിച്ചുവീണ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തെ തുടർന്ന് തൊഴിലാളികൾ പുതിയങ്ങാടി ഫിഷറീസ് ഓഫിസ് ഉപരോധിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിരുന്നു.





