പഴയങ്ങാടി പുതിയപാലം നിർമാണം ജനുവരിയിൽ പൂർത്തിയാകും

പഴയങ്ങാടി: പിലാത്തറ, പഴയങ്ങാടി, പാപ്പിനിശ്ശേരി സംസ്ഥാന പാതയിൽ പഴയങ്ങാടിപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലം ജനുവരിയിൽ പൂർത്തിയാകുമെന്ന് എം. വിജിൻ എംഎൽഎ. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.51 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. 66 പൈലുകളും 8 പൈൽ ക്യാപ്പും പൂർത്തിയായി. പിയർ, പിയർക്യാപ്ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തിവരികയാണ്. മരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് മുഖേന ജാസ്മിൻ കൺസ്ട്രക്‌ഷനാണു പ്രവൃത്തി നടത്തുന്നത്.
കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പാലം പണിയുടെ അവലോകന യോഗം നടന്നു. എം.വിജിൻ എംഎൽഎ അധ്യക്ഷതവഹിച്ചു. കെആർ എഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കൊയിലേരിയൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർകെ.വി.മനോജ് കുമാർ, ടി.ഐ. അബ്ദുറഹ്മാൻ (ജാസ്മിൻ കൺസ്ട്രക്‌ഷൻ) എന്നിവർ പ്രസംഗിച്ചു.
1974ൽ നിർമിച്ച പഴയങ്ങാടി പഴയപാലത്തിന്റെ ബലക്ഷയം ചിത്രം സഹിതം മലയാള മനോരമ വാർത്ത നൽകിയതോടെയാണ് പുതിയപാലം എന്ന ആശയം ഉയർന്നത്.





