ശാസ്ത്ര അടുത്തില അഭയ കേന്ദ്രത്തിൽ സ്വാതന്ത്ര്യദിനാചരണ സെമിനാർ സംഘടിപ്പിച്ചു

പഴയങ്ങാടി: പൂർവികന്മാർ കഠിനയത്നത്തിലൂടെ നേടിയെടുത്ത നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനും വരുംതലമുറക്ക് കൈമാറാനും നമുക്ക് കഴിയേണ്ടതുണ്ടെന്ന് ശാസ്ത്ര അടുത്തില അഭയ കേന്ദ്രത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാചരണ സെമിനാർ അഭിപ്രായപ്പെട്ടു.
ശാസ്ത്ര ഡയറക്ടർ വി.ആർ. വി ഏഴോമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഏഴോം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.സജിത ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി കലക്ടർ പി.വി.ഗോപാലകൃഷ്ണൻ മുഖ്യഭാഷണം നടത്തി.
റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ഹൈമാവതി.പി, ശാസ്ത്ര സെക്രട്ടരിയേറ്റ് അംഗം പട്ടുവം പി.പി.കുഞ്ഞിരാമൻ,അഭയ കേന്ദ്രം സുപ്രണ്ട് സുജ.എൻ, ബിന്ദു. കെ, രമണി ടി.വി.. ഗീത. കെ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് നടന്ന സ്വാതന്ത്ര്യ സമര ചരിത പ്രശ്നോത്തരി മൽസരത്തിൽ വിനോദനി എം.ടി, മിഥുലാ രവീന്ദ്രൻ, പൂജാ കൃഷ്ണൻ എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.വിജയികൾക്ക് പ്രോൽസാഹന സമ്മാനങ്ങൾ നൽകി..






