പരിപൂർണസാക്ഷരതയും തുടർ വിദ്യാഭ്യാസവും വിജയിപ്പിക്കാൻ തുല്യതാ പഠിതാക്കൾ

ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പരിപൂർണ സാക്ഷരതാ പദ്ധതിയും അക്ഷര കേരളം തുല്യതാ വിദ്യാഭാസ പരിപാടികളും വിജയിപ്പിക്കാൻ മാടായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പഠന കേന്ദ്രത്തിലെ പത്താം തരം തുല്യതാ പഠിതാക്കൾ സുസ്ജ്ജരായി.
ഇത് സംബന്ധിച്ച് സർവേ നടത്താനും പഠിതാക്കളെ കണ്ടെത്താനുംപഠന കേന്ദ്രങ്ങൾ സംഘടിപ്പിക്കാനുമുള്ള പരിശീലന പരിപാടി ജില്ലാസാക്ഷരതാ സമിതി അംഗവും ശാസ്ത്ര ഡയരക്ടറുമായ വി.ആർ.വി. ഏഴോം നയിച്ചു.
പഠന കേന്ദ്രത്തിലെ സാമൂഹ്യ പാഠ വിഭാഗം അധ്യാപിക റിനിഷ.സി.വി. അദ്ധ്യക്ഷയായി. പഠന കേന്ദ്രം ലീഡർ മുക്താർ അഹമ്മദ് എം.പി, മികച്ച പഠിതാവ് രജനി.കെ തുടങ്ങിയവർ സംസാരിച്ചു. നാട്സമ്പൂർണ സാക്ഷരത കൈവരിച്ചിട്ടും അതിന്റെ ഗുണഫലംലഭിക്കാതെ പോയവർ, നേടിയ കഴിവുകൾ നഷ്ടപ്പെട്ടു പോയവർ, ഭിന്നശേഷി വിഭാഗക്കാർ, ആദ്യകാലങ്ങളിൽസ്കൂളിൽ പഠിച്ചിട്ടും സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തവർ, നാല്, ഏഴ്, പത്ത്, ഹയർ സെക്കണ്ടറി തുടങ്ങിയ തുല്യതാപഠനം ആവശ്യമുള്ളവർ പച്ച മലയാളം,ഗുഡ് ഇംഗ്ലീഷ്. അച് ഛീ ഹിന്ദി പരിശീലനം ആവശ്യമുള്ളവർഎന്നിവരെ കണ്ടെത്തി തീവ്രയത്നവിദ്യാഭ്യാസ പരിപാടിസംഘടിപ്പിക്കുകയാണ് ലക്ഷ്യം.





