യാത്രാനുഭവ വിവരണമൽസരവും,കുമാരൻ മാസ്റ്റർ സ്മൃതി സംഗമവും

ഏഴോം ഗ്രാമ പഞ്ചായത്ത് മുൻ വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷനും കൊട്ടില ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ അദ്ധ്യാപകനും കൊട്ടില ചരിത്ര-ഭൂമിശാസ്ത്ര പഠന കേന്ദ്രം, സ്ഥാപകനും, പ്രമുഖ പഠന യാത്രാ സംഘാടകനുമായിരുന്ന കൊട്ടില കെ.കുമാരൻ മാസ്റ്റരുടെപത്താംസ്മൃതിവാർഷികസംഗമം കൊട്ടില ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളുടെ യാത്രാനുഭവ വിവരണ മൽസരത്തോടെ സംഘടിപ്പിച്ചു.
സ്കൂൾപി.ടി.എ പ്രസിഡണ്ട് സി.കെ.രാജീവിന്റെ അദ്ധ്യക്ഷതയിൽ ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം സ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ കെ.ബാബുരാജ്, ഹെഡ്മിസ്ട്രസ് ടി.പി. രമണി, കുമാരൻ മാസ്റ്റർ റഫറൻസ് ലൈബ്രറി പ്രവർത്തകരായ ഇ.ടി.വേണുഗോപാലൻ, കെ. രാമചന്ദ്രൻ, കെ.മോഹനൻ, സ്റ്റാഫ് സിക്രട്ടരി ടി.ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സ്മൃതികൾ പങ്കിട്ടു. യു.പി,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നുംമികച്ച യാത്രാനുഭവങ്ങൾ പങ്കു വെച്ച അവന്തിക. വി, അക്ഷയ് ടി.പി, ദേവിക. കെ എന്നിവരെ കുമാരൻ മാസ്റ്റർ എൻഡോ വ്മെൻറും പുരസ്കാരവും നൽകി ആദരിക്കുകയും ചെയ്തു.





