Payangadi
പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ കടിച്ചു
20 Aug 20251 മിനിറ്റ് വായന

പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രത്ത്വച്ച് തെരുവ് നായ വഴിയാത്രക്കാരായ രണ്ടുപേരെ കടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. മാടായി വാടിക്കൽ സ്വദേശി ഭാസ്കരൻ (60)യും തമിഴ് നാട് സ്വദേശിനി ജാനകി (54)യും ആണ് കടിയേറ്റത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്ന് രാവിലെ 9:30 മണിയോടെയാണ് സംഭവം നടന്നത്. നാട്ടുകാർ ഓടിയെത്തി കടിയേറ്റവരെ എരിപുരം താലൂക്കാശുപത്രിയിൽ എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തത് ജനരോഷം ഉയർത്തിയിട്ടുണ്ട്.





