Payangadi
ഏഴോം കോട്ടുമണൽ ഭാഗത്ത് വീണ്ടും കൈപ്പാട് നികത്തൽ
20 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി : ഏഴോം പഞ്ചായത്തിലെ കൈപ്പാട് പ്രദേശമായ കോട്ടുമണൽ ഭാഗത്തു വ്യാപകമായി കണ്ടൽക്കാടുകൾ നശിപ്പിച്ചു കൈപ്പാട് നികത്തുന്നതായി പരാതി. കെട്ടിടാവശിഷ്ടങ്ങൾ ഉൾപ്പെടെയാണു കൈപ്പാട് നികത്താൻ ഉപയോഗിക്കുത്. കോട്ടുമണൽ ഭാഗത്തു കഴിഞ്ഞമാസവും സമാനമായ രീതിയിൽ കൈപ്പാട് നികത്തിയിരുന്നു. ഇതിനു സമീപത്താണു വീണ്ടുംഅരയേക്കറോളം ഭാഗത്തു കൈപ്പാട് നികത്തിയത്.
ഇടയ്ക്കിടെ ചരലും മണ്ണും കെട്ടിടാവശിഷ്ടങ്ങളും കൊണ്ടുവന്നു തള്ളി ഏക്കർ കണക്കിനു കൈപ്പാട് നികത്തുന്നത് ഇവിടെ വ്യാപകമാണ്. ജില്ലയുടെ നെല്ലറയായ ഏഴോത്തു സമീപകാലങ്ങളിലായി വ്യാപകമായി കൈപ്പാട് നികത്തുന്നുണ്ടെന്നാണു നാട്ടുകാരുടെ പരാതി. ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ കൈപ്പാട് നികത്തുന്നതു കൂടുമെന്നാണ് ആക്ഷേപം.





