Payangadi
റെയിൽവേ ഗേറ്റുകൾ അടച്ചിടും
21 Aug 20251 മിനിറ്റ് വായന

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വളപട്ടണം കണ്ണപുരം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള കണ്ണപുരം ധർമശാല (ചൈന ക്ലേ) ലെവൽക്രോസ് ഓഗസ്‌റ്റ് 23ന് രാവിലെ ഒൻപത് മുതൽ 24 ന് രാത്രി 11 മണി വരെയും കണ്ണപുരം പഴയങ്ങാടി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള തളിപ്പറമ്പ് കണ്ണപുരം (കോൺവെൻ്റ്) ലെവൽക്രോസ് ഓഗസ്‌റ്റ് 25 ന് രാവിലെ ഒൻപത് മുതൽ 26 ന് രാത്രി 11 മണിവരെയും കണ്ണപുരം പഴയങ്ങാടി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള പള്ളിച്ചാൽ കാവിൻമുനമ്പ് (ഒതയമഠം) ലെവൽക്രോസ് ഓഗസ്‌റ്റ് 27 ന് രാവിലെ ഒൻപത് മുതൽ 28 ന് രാത്രി 11 മണിവരെയും അടച്ചിടും.





