Payangadi
പാലക്കോട്; 'ചങ്ങാതിക്കൊരു തൈ' പരിപാടി സംഘടിപ്പിച്ചു
5 Aug 20251 മിനിറ്റ് വായന

പാലക്കോട്: ജി എം എൽ പി സ്കൂളിൽ അന്താരാഷ്ട്ര സൗഹൃദ ദിനത്തോടനുബന്ധിച്ച് 'ചങ്ങാതിക്കൊരു തൈ' പരിപാടി സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് പാലക്കോട് ജുമാ മസ്ജിദ് അങ്കണത്തിൽ സൗഹൃദ ഊദ് മരത്തൈ നട്ടു. കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറി. രാമന്തളി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.സി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഇ.സതീശൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് കമ്മറ്റി പ്രസിഡണ്ട് കെ.സി.അബ്ദുൽ സലാം ഹാജി, സെക്രട്ടറി സി.കെ.അബ്ദുൽ സലാം ഹാജി, കെ.സി. ഫാറൂഖ് മാസ്റ്റർ, കെ. മഞ്ജുള ടീച്ചർ, എ. ഹന്നത്ത് ടീച്ചർ, ടി. ഷൈജ ടീച്ചർ, എം. സീമ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.





