Payangadi
HomeNews

ദേശീയ കായിക ദിനാചരണം: പ്രോ​ഗ്രത്തോൺ മിനി മാരത്തോണ്‍ നടത്തി

29 Aug 20251 മിനിറ്റ് വായന
ദേശീയ കായിക ദിനാചരണം: പ്രോ​ഗ്രത്തോൺ മിനി മാരത്തോണ്‍ നടത്തി

 


പഴയങ്ങാടി: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വാദിഹുദാ പ്രോഗ്രസ്സീവ് ഇംഗ്ലീഷ് സ്കൂൾ പൊതുജനങ്ങൾക്കായി  റേസ് ടു റൈസ്-  പ്രോഗ്രത്തോൺ മിനി മാരത്തോണ്‍  സംഘടിപ്പിച്ചു. പരിയാരം സർക്കിൾ ഇൻസ്‌പെക്ടർ രാജീവൻ വലിയ വളപ്പിൽ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. 

പിലാത്തറയിൽ നിന്ന് ആരംഭിച്ച് പഴയങ്ങാടി വരെയാണ് മിനി മാരത്തോണ്‍ ഓട്ടപ്പന്തയം. ഓപ്പൺ മാരത്തണിൽ എം.എഫ് അജ്മൽ (വയനാട്), കെ. അജിത് (പാലക്കാട്), മനോജ്‌ കുമാർ (പാലക്കാട്)  എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫിനിഷിംഗ് പോയന്റ് പൂർത്തിയാക്കിയ ആദ്യത്തെ 20 പേർ സമ്മാനർഹരായി. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മെഡലുകൾ, ഫുഡ്‌ കൂപൺ എന്നിവയടങ്ങുന്നതാണ് സമ്മാനങ്ങൾ. മാരത്തോണിൽ മത്സരിച്ചവർക്ക് മുഴുവൻ പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പഴയങ്ങാടി പോലീസ് സബ് ഇൻസ്‌പെക്ടർ കെ.സുഹൈൽ സമ്മാനങ്ങൾ നൽകി.

ഗുരു രത്ന ജ്വാല അവാർഡ് ജേതാവ് അഡ്വ. സി. നാരായണൻ, ദേശീയ പവർ ലിഫ്റ്റിംഗ് താരം ജുനൈദ് അഹ്‌മദ്‌ എന്നിവർ ആശംസകൾ നേർന്നു. വാദിഹുദാ മാനേജിങ് ഡയറക്ടർ എസ്.എ.പി അബ്ദു സലാം, ജനറൽ സെക്രട്ടറി ഫാറൂഖ് ഉസ്മാൻ, ഡെപ്യൂട്ടി ഡയരക്ടർ ആർ. സുചിത്ര പി.ടി.എ പ്രസിഡന്റ്‌ വി.കെ ഹസീന എന്നിവർ പങ്കെടുത്തു. പ്രോഗ്രസ്സീവ് സ്കൂൾ ഡയറക്ടർ പി.കെ മുഹമ്മദ്‌ സാജിദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുഹൈൽ ഫരീദ് സ്വാഗതവും റിഥ്വിക് സുന്ദർ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ വി.കെ സാബിർ, അഡ്മിൻ ഓഫീസർ ജഗന്നാഥൻ, കായികാധ്യാപകൻ കിശോർ കുമാർ എന്നിവർ നേതൃത്വം നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക