Payangadi
HomeNews

മാടായി ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ട് ആധുനിക സ്‌റ്റേഡിയം നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നാളെ..

20 Aug 20251 മിനിറ്റ് വായന
മാടായി ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ട് ആധുനിക സ്‌റ്റേഡിയം നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നാളെ..

 


മാടായി ഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ അധീനതയിലുള്ള പാളയം ഗ്രൗണ്ടിൽ ആധുനിക  സ്റ്റേഡിയം നിർമ്മിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നാളെ ആഗസ്ത് 21 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു കായികവും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി ശ്രീ വി അബ്ദു റഹിമാൻ നിർവ്വഹിക്കും.


1.50 കോടി രൂപയാണ്  ബജറ്റിൽ സ്റ്റേഡിയം നിർമ്മാണത്തിന് സംസ്ഥാന സർക്കാർ  അനുവദിച്ചത്.

ഗ്രൗണ്ട് നവീകരത്തിന്റെ  ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ  ഉയർത്തുകയും, ത്രിലെവൽ സ്റ്റെപ്പ് ഗ്യാലറി, ഫെൻസിംഗ്, ഡ്രൈയിനേജ് സംവിധാനം,  ലോഗ് ജംപ് പിറ്റ്, ശുചീമുറി എന്നീ സംവിധാനങ്ങളും ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക