Payangadi
എസ് എഫ് ഐ നേതാവിന് നേരെ എം എസ് എഫ് കെ എസ് യു ഗുണ്ടാ അക്രമണം
12 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി:എസ് എഫ് ഐ നേതാവിന് നേരെ അക്രമണം. എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയുമായ ടി സി തേജസിന് നേരേയാണ് എം എസ് എഫ് കെ എസ് യു ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി പത്തരയോടെ ഏഴോം മേലതിയടം റോഡിൽ വച്ച് നാലോളം എം എസ് എഫ് കെ എസ് യു പ്രവർത്തകർ ബൈക്കിൽ പിന്തുടർന്നെത്തി അടിച്ചു വീഴ്ത്തുത്തുകയും നിലത്തിട്ട് ഹെൽമെറ്റുൾപ്പെടെ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
കൈക്ക് സാരമായി പരിക്കേറ്റ തേജസിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പരിയാരം പോലീസിൽ പരാതി നൽകി. ഇരുട്ടിൻ്റെ മറവിൽ ബോധപൂർവ്വം എം എസ് എഫ് കെ എസ് യു നടത്തുന്ന അക്രമങ്ങൾക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.





