Payangadi
ചെറുകുന്ന് ബോയ്സ് സ്കൂൾ ഗ്രൗണ്ട് ആധുനിക സ്റ്റേഡിയം നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നാളെ..
20 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചെറുകുന്ന്: ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിക്കുന്ന ആധുനിക സ്റ്റേഡിയം
നിർമ്മാണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 21 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ബഹു കായികവും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി ശ്രീ വി അബ്ദു റഹിമാൻ നിർവ്വഹിക്കും.
ഗ്രൗണ്ട് നവീകരണത്തിന് സംസ്ഥാന ബജറ്റിൽ 1.50 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.
പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തുകയും, സ്റ്റെപ്പ് ഗ്യാലറി, ഫെൻസിംഗ്, ഡ്രൈയിനേജ് സംവിധാനം, ശുചീമുറി എന്നീ സംവിധാനങ്ങൾ ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.





