ചെറുകുന്ന് അന്നപൂർണ്ണേശ്വരി ഗ്യാസ് ഏജൻസീസിലെ ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പണം കവർന്നു.

പയ്യന്നൂർ റൂറൽ ബേങ്കിലെ മുൻ ജീവനക്കാരനും, ചെറുകുന്ന് അന്നപൂർണ്ണേശ്വരി ഗ്യാസ് ഏജൻസീസിലെ ജീവനക്കാരനുമായ മഹാദേവഗ്രാമത്തിലെ സി.കെ രാമകൃഷ്ണനെ കലക്ഷൻ എടുത്ത 2,05,400 രൂപയുമായി വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ 3 അംഗ സംഘം പിടിച്ചു തള്ളി ബേഗ് കൈക്കലാക്കി കടന്നു കളഞ്ഞു. ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം നടന്നത്.
ഓരോ ദിവസത്തെയും കളക്ഷൻ വീട്ടിൽ കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. അടുത്ത ദിവസം ബാങ്കിലെത്തി നിക്ഷേപിക്കുകയും ചെയ്യുന്നതാണ് രാമകൃഷ്ണൻറെ പതിവ്. ഇത് മുൻകൂട്ടി അറിഞ്ഞ സംഘമാണ് കവർച്ച നടത്തിയത്. കളക്ഷനുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം രാമകൃഷ്‌ണനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത ഒടാൻ ശ്രമിച്ച കവർച്ചാ സംഘത്തെ തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും മർദിച്ച് കടന്നു കളയുകയായിരുന്നു.പരിക്കു പറ്റിയ രാമകൃഷ്ണനെ പയ്യന്നൂർ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





