Payangadi
വി.എസ്. നിർവ്വഹിച്ചത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തന രംഗത്തെ മികച്ച ചരിത്ര പാഠനിർമ്മിതി
25 Jul 20251 മിനിറ്റ് വായന

സ്വന്തംജീവിതം കൊണ്ട് സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരും നിർബന്ധപൂർവം പഠിച്ചിരിക്കേണ്ടുന്ന അതിമഹത്തായ ചരിത്രപാഠങ്ങളുടെ നിർമ്മിതിയാണ് വി.എസ് നിർവഹിച്ചത് എന്ന് ശാസ്ത്ര പ്രവർത്തകയോഗം അഭിപ്രായപ്പെട്ടു. ചിട്ടയായ ലളിതജീവിതരീതി കൊണ്ട് ദീർഘായുസും ജനപക്ഷ നിലപാടുകളുടെ കാർക്കശ്യം കൊണ്ട് സാമൂഹ്യ മുന്നേറ്റവുംകൈവരിക്കാമെന്ന് കാണിച്ചുതന്നയുക്തിഭദ്രചിന്തകനും വനിതാ പാരിസ്ഥിതിക സംരക്ഷകനും സാമൂഹ്യപ്രവർത്തകനുമായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹമെന്ന് യോഗംവിലയിരുത്തി. ശാസ്ത്ര ചെയർമാൻ മുൻ അഡീഷനൽ ഡവ. കമ്മീഷണർ പി.വി.അബ്ദുൾ റഹ്മാൻഔദ്യോഗിക മേഖലയിലെസ്വാനുഭവങ്ങൾ അണിനിരത്തി വി.എസിനെ അവതരിപ്പിച്ചു. മുൻ ഫോക് ലോർ അക്കാദമി ചെയർമാൻ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് നവോത്ഥാനകേരള രാഷ്ട്രീയ രംഗത്തെ വിക്ടറി സ്റ്റാന്റ് (വിജയപീഠമായി) വി.എസിനെ വിശേഷിപ്പിക്കുകയുണ്ടായി.





