Payangadi
HomeNews

ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ മുസാബഖ പുതിയങ്ങാടിയിൽ ഇന്ന് തുടങ്ങും..

8 Dec 20231 മിനിറ്റ് വായന
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ മുസാബഖ പുതിയങ്ങാടിയിൽ ഇന്ന് തുടങ്ങും..

പഴയങ്ങാടി (Payangadi Live): സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന മുസാബഖ (ഇസ്ലാമിക കലാസാഹിത്യ മത്സരം) ജില്ലാതല മത്സരം പുതിയങ്ങാടി ഇസ്സത്തുൽ ഇസ്‍ലാം കേന്ദ്ര മദ്രസയിൽ പി.കെ.പി. ഉസ്താദ് നഗറിൽ വെള്ളി മുതൽ തുടങ്ങും. രാവിലെ 5.35-ന് പുതിയങ്ങാടി ജുമാ മസ്ജിദിൽ നടക്കുന്ന മജ്‌ലിസുന്നൂറിന് സമസ്ത ജില്ലാ ഉപാധ്യക്ഷൻ ഉമർകോയ തങ്ങൾ നേതൃത്വം നൽകും.

ഉച്ചയ്ക്ക് 2.45-ന് കോഴിബസാർ ഹിദായത്തു സിബിയാൻ മദ്രസയിൽ കെ.എം.മഹ്മൂദ് മൗലവി പെരുമളബാദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ലാ കൗൺസിൽ മീറ്റ് മൊയ്തു മൗലവി മാക്കിയാട് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന്‌ കോഴിബസാറിൽ നിന്നും പുതിയങ്ങാടിയിലേക്ക് വിളംബര ഘോഷയാത്ര. വൈകീട്ട് 6.30-ന് നടക്കുന്ന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച രാവിലെ 10-ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ ഏഴിന് നടക്കുന്ന വിദ്യാർഥി ഫെസ്റ്റ് സുന്നി ബാലവേദി സംസ്ഥാന കൺവീനർ പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘടനം ചെയ്യും. 12-ന് പ്രദർശന ഗരി മാടായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കായിക്കാരൻ സഈദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ ട്രഷറർ ശൈഖുനാ കൊയ്യോട് പിപി.ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എം.വിജിൻ എംഎൽഎ, മുഖ്യാതിഥിയാവും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക