Payangadi
പഴയങ്ങാടി രാമപുരത്ത് ലോറിയിടിച്ച് മരിച്ച വയോധികയെ തിരിച്ചറിഞ്ഞു
6 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി (Payangadi Live): രാമപുരത്ത് ലോറിയിടിച്ച് മരിച്ച വയോധികയെ തിരിച്ചറിഞ്ഞു. പഴയങ്ങാടി അതിയടം പാലോട്ട് കാവിന് സമീപത്തെ ചേണിച്ചേരി ചെറുവരക്കിൽ ഭാർഗവി (76) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ രാമപുരം പാലത്തിൽ ചരക്ക് ലോറിയിടിച്ചത്. രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു ഇവർ. റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം. ഭർത്താവ് മഞ്ഞേരി ദാമോദരൻ. സംസ്കാരം നാളെ 7/12/2023 10 മണിക്ക് അതിയടം പൊതു ശ്മശാനത്തിൽ.





