Payangadi
പീലിക്കോട് കേരള കാർഷിക സർവകലാശാല സന്ദർശിച്ച് മാട്ടൂൽ എം ആർ യു പി സ്‌കൂൾ കുട്ടികൾ
24 Jul 20251 മിനിറ്റ് വായന

മാട്ടൂൽ: രണ്ട് ചെടികളെ ചേർത്തൊട്ടിച്ചാൽ കൂടുതൽ ഗുണമേന്മയുള്ള മറ്റൊരു ചെടി ഉണ്ടാക്കാമെന്ന് ടീച്ചർ ക്ലാസിൽ പറഞ്ഞപ്പോൾ കുട്ടികൾക്ക് തീരെ വിശ്വാസം വന്നില്ല. എന്നാൽ പീലിക്കോട് കേരള കാർഷിക സർവകലാശാലയിൽ നടത്തിയ സന്ദർശനത്തിൽ കൺ മുന്നിൽ ഒരു ചെടിയിൽനിന്നെടുത്ത മുകുളം അതേവർഗത്തിൽപ്പെട്ട ചെടിയിൽ ഒട്ടിച്ച് കാണിച്ച പ്പോഴാണ് രസകരമായ കൃഷിപാഠം പഠിച്ചതിന്റെ സന്തോഷം മുഖത്ത് തെളിഞ്ഞത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാട്ടൂൽ എം.ആർ. യൂ.പി സ്കൂൾ 7ആം തരത്തിലെ കുട്ടികളാണ് കാർഷിക മേഖലയിലെ വിവിധ രീതികളായ ബഡ്ഡിങ്ങും ഗ്രാഫ്റ്റിങും ലെയറിങ്ങും പഠിച്ചറിയാൻ ഫാമിലെത്തുന്നത് ഫാമിൽ തയ്യാറാക്കിയ ചെടികളും ഫലവൃക്ഷങ്ങളും വിത്തുകളും കണ്ടാസ്വദിക്കുകയാണ് കുട്ടികൾ. രാജ്യത്ത് ഏറ്റവും ജനിതക സമ്പത്തുള്ള തോട്ടമാണ് പീലിക്കോട് കാർഷിക സർവകലാശാല.
അപൂർവ ഇനം ഔഷധ സസ്യങ്ങളും, ചെടികളും പച്ചക്കറി വിത്തുകളും വാങ്ങിയാണ് അവർ മടങ്ങിയത് ഫാം അസിസ്റ്റന്റ് അനു അൽഫോൻസ് അഗസ്റ്റിൻ, കൃഷി ഓഫീസർ അക്ഷയ്,ഓഫീസ് അസിസ്റ്റൻ്റ് പ്രസീത എന്നിവർ ക്ലാസെടുത്തു. കാർഷിക തൊഴിലാളി ഗീതയാണ് ബഡ്ഡിങ് പരിശീലനം നൽകിയത്. കുട്ടികളുടെ കൂടെ സയൻസ് ക്ലബ് കൺവീനർ ബിന്ദു. പി ശാസ്ത്ര അദ്ധ്യാപകൻ നിഷാദ്.കെ, അധ്യാപകരായ ജയശ്രീ. എ.വി നീന മോഹൻ,പി ടി എ അംഗങ്ങളായ റംല, സബൈന എന്നിവരും ഫാം സന്ദർശിച്ചു.






