വെങ്ങര റെയിൽവേ മേൽപ്പാലം അടിയന്തിര നടപടി വേണം,,'മുസ്ലിം ലീഗ്' പ്രതിഷേധ സംഗമം ജൂലൈ 9 ന്

മാടായി ഗ്രാമപഞ്ചായത്തിലെ വെങ്ങര റെയിൽവേ മേൽപ്പാലം പണി പൂർത്തിയാക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മേൽപ്പാലം പണി സ്തംഭനാവസ്ഥയിലാക്കിയ അധികൃതരുടെ അനാസ്ഥക്കെതിരെ ജൂലായ് 9ന് വൈകുന്നേരം 4 മണിക്ക് കക്കാടപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപം മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
പാലത്തിന്റെ പ്രവൃത്തി തുടങ്ങി വർഷം അഞ്ചു പിന്നിട്ടിട്ടും പാതിവഴിയിൽ നിലച്ചിരിക്കുകയാണ് മേൽപ്പാലത്തിന്റെ പണി ഇരു ഭാഗങ്ങളിലും പണി പൂർത്തിയായെങ്കിലും റെയിൽവേ ട്രാക്കിന് മുകളിൽ വരുന്ന സ്പാനുകൾ സ്ഥാപിക്കുന്നതിന് വേണ്ടി നീണ്ട കാത്തിരിപ്പിലാണ്.
റെയിൽവേയുടെ പെർമിഷൻ ലഭ്യമായില്ല എന്ന കാരണമാണ് അധികൃതർ പറയുന്നത് കെ ആർ എഫ് ബി യുടെ നേതൃത്വത്തിലാണ് പാലം പണി നടക്കുന്നത്, ഡിസൈൻ തയ്യാറാക്കുന്നതിന് വേണ്ടി കെ.എസ്.ആർ.ബി.സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും മറ്റ് നടപടികൾ പൂർത്തിയാക്കി റെയിൽവേയുടെ പെർമിഷൻ ലഭ്യമാക്കിയിട്ടില്ല.
പഴയങ്ങാടി, പയ്യന്നൂർ, എട്ടിക്കുളം നേവൽ അക്കാദമി,പാലക്കോട് പുതിയങ്ങാടി, ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട മേൽപ്പാലമാണ് വെങ്ങര റെയിൽവേ മേൽപ്പാലം എന്നാൽ ബന്ധപ്പെട്ടവരുടെ മെല്ലെ പോക്ക് കാരണം പ്രവർത്തി തുടങ്ങി അഞ്ചു വർഷം പിന്നിട്ടിട്ടും പാതി വഴിയിൽ നിലച്ചിരിക്കുകയാണ്.
ട്രെയിനുകളുടെ ആധിക്യം കാരണം റെയിൽവേ ഗേറ്റ് മിക്ക സമയങ്ങളിൽ അടഞ്ഞുകിടക്കുന്നത് കാരണം വലിയ ഗതാഗത പ്രശ്നമാണ് ജനങ്ങൾ നേരിടുന്നത് പഴയങ്ങാടി അടിപ്പാത ഗതാഗത തടസ്സത്തിന് ഏറെക്കുറെ പരിഹാരമായി ഉപയോഗിക്കേണ്ട ബദൽ റോഡ് കൂടിയാണ് ഈ റോഡ്.കൂടാതെ പാലത്തിന് ഇരുവശങ്ങളിലുള്ള റോഡ് പൂർണ്ണമായും പൊട്ടിപ്പൊളിഞ് വാഹന ഗതാഗതവും,കാൽനട യാത്രയും ഏറെ ദുസ്സഹമാണ്.
ഇതുമായി ബന്ധപ്പെട്ട അടിയന്തര ഇടപെടൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് ഉണ്ടാവണമെന്നും അല്ലാത്ത പക്ഷം കൂടുതൽ സമര പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് എസ് യു റഫീഖ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ദേശീയ കൗൺസിലർ സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയിതു.ജനറൽ സെക്രട്ടറി ഒ ബഷീർ സ്വാഗതം പറഞ്ഞു.
ഹമീദ് മഞ്ഞ,ബി എസ് മഹമൂദ്, എവി നാസർ, സി എച്ച് മുസ്തഫ ഹാജി,വിപി അബ്ദുൽ സലാം ഹാജി,ടി ഷുഹൈൽ മാസ്റ്റർ,കെ ഹംസക്കുട്ടി ഹാജി,കെ സി അബ്ദുൽ സലാം ഹാജി,മുജീബ് റഹ്‌മാൻ ചൂട്ടാട്, കെ ആലിക്കുഞ്ഞി, ബി മുഹമ്മദ് അഷ്‌റഫ്, പി സി മൊയിതു ഹാജി, ഫാസിൽ, ഏ വി മുസ്തഫ,എംപി മുഹമ്മദ് കുഞ്ഞി,റാഷിദ് തങ്ങൾ സംസാരിച്ചു.





