Payangadi
HomeNews

വി. ആർ.വി. ഏഴോമിന് പി.ടി.ഭാസ്കരപ്പണിക്കർ ജൻമ ശതാബ്ദി പുരസ്കാരം

1 Jul 20251 മിനിറ്റ് വായന
വി. ആർ.വി. ഏഴോമിന്  പി.ടി.ഭാസ്കരപ്പണിക്കർ ജൻമ ശതാബ്ദി പുരസ്കാരം

 


സ്വാതന്ത്ര്യ സമര സേനാനിയും അനൗപചാരിക വിദ്യാഭ്യാസ ശിൽപ്പിയും  ജനകീയ ശാസ്ത്രപ്രചാരകനുമായിരുന്ന പി.ടി.ഭാസ്കരപ്പണിക്കരുടെ ജൻമ ശതാബ്ദിയുമായി ബന്ധപ്പെട്ട് കേരള അനൗപചാരിക വിദ്യാഭ്യാസ വികസ സമിതി (കാൻഫെഡ് )ഏർപ്പെടുത്തിയ പുരസ്കാരത്തിന്പ്രമുഖ സാക്ഷരതാ തുടർ വിദ്യാഭ്യാസ പ്രവർത്തകനും,ശാസ്ത്രയുടെ പ്രധാനസംഘാടകനുമായ വി.ആർ.വി. ഏഴോമിന് സമ്മാനിച്ചു.

തിരുവനന്തപുരത്ത് വെച്ച് നടന്ന കാൻഫെഡ് സംസ്ഥാന സമ്മേളനത്തിൽ വെച്ച് കാൻഫെസ് ചെയർമാനും അഖിലേന്ത്യാ ബി.എസ്.എസ് ജനറൽ സെക്രട്ടറി ബി.എസ്.ബാലചന്ദ്രനാണ് പുരസ്കാരം നൽകിയത്.

ചടങ്ങിൽ പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാലൻ, കാൻ ഫെഡ് സെക്രട്ടറി ജയ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വി.ആർ.വി. ഏഴോം നേരത്തെമികച്ച സാമൂഹ്യ സാക്ഷരതാ പ്രവർത്തകൻ എന്ന നിലയിൽ ജില്ലാ - സംസ്ഥാന സാക്ഷരതാ മിഷനുകളുടെപുരസ്കാരങ്ങളുംകാൻഫെഡിന്റെ തന്നെ പി എൻ.പണിക്കർ പുരസ്കാരവും നേടിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക