Payangadi
പഴയങ്ങാടി താവം മേൽപ്പാലത്തിലെ കുഴിയടക്കൽ വെറും പ്രഹസനം
14 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി താവം റെയിൽവേ മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ അടച്ചെങ്കിലും വീണ്ടും രൂപപ്പെട്ടു. ഇത് വലിയ അപകടക്കെണിയായി മാറി. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നു. പഴയങ്ങാടി, താവം ഭാഗങ്ങളിലെ മേൽപ്പാല റോഡിൽ വലിയ അകലത്തിൽ കുഴികൾ മാത്രമല്ല, കമ്പികളും പുറത്തേക്ക് തള്ളിനിൽക്കുന്നു. റെയിൽവേ മേൽപ്പാലത്തിൽ ഉൾപ്പെടെ കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങളുടെ ഗതാഗതക്കുരുക്കുണ്ടാകുന്നു.
നേരത്തേ രൂപപ്പെട്ട കുഴി ഒരു നേർച്ചപോലെ അടച്ചതല്ലാതെ കൃത്യമായ പരിഹാരമാകുന്നില്ല. റെയിൽവേ മേൽപ്പാലത്തിനു മുകളിലും മറ്റുമായി രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കാൻ അധികൃതർ വലിയ നിസ്സംഗതയാണ് കാണിക്കുന്നത്. പാലത്തിനു മുകളിലെ സൗരവിളക്കുകൾ കത്താത്തത് ഇരുട്ടിൽ വലിയ അപകടത്തിനു വഴിവെക്കുകയാണ്.





