Payangadi
HomeNews

പ്രതിഷേധപ്രകടനം നടത്തി

4 Jul 20251 മിനിറ്റ് വായന
പ്രതിഷേധപ്രകടനം നടത്തി

 


മാട്ടൂൽ:കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് രോഗി മരിച്ച ദാരുണ സംഭവത്തിന് കാരണക്കാരിയായ ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും  പിണറായി  സർക്കാരിന്റെ ഗവ: ആശുപത്രികളോടുള്ള അവഗണനക്കും അനാസ്ഥക്കുമെതിരെ പ്രതിഷേധിച്ചുകൊണ്ടും മാട്ടൂൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണാജോർജിൻറ കോലം കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി.ഡി സി സി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ വി ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.

ടി എസ് ദാനിയേൽ, എം രാജു, വി  മണികണ്ഠൻ മാസ്റ്റർ, വിജേഷ് മാട്ടൂൽ, അനീഷ് കപ്പള്ളി,  അക്ഷയ് മാട്ടൂൽ,ഇ.എ. പൊന്നപ്പൻ, ലിഷ ലെസ്ലി, ലീനസ് പോൾ, കെ.വി. വിജയൻ,  ഡേവിഡ് കെ, പ്രജീഷ്  കെ, ജോസഫ് പി, ജെയിംസ് കെ, സൈമൺ എ ജെ, എന്നിവർ പ്രസംഗിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക