Payangadi
HomeNews

പഴയങ്ങാടി ശാസ്ത്രയിൽ മൊബൈൽ ഫോൺ സാക്ഷരത

17 Jul 20251 മിനിറ്റ് വായന
പഴയങ്ങാടി ശാസ്ത്രയിൽ മൊബൈൽ ഫോൺ സാക്ഷരത

 


പഴയങ്ങാടി ശാസ്ത്രയിൽ വീട്ടമ്മമാർക്കും മുതിർന്നവർക്കുമായി മൊബൈൽ ഫോൺ സാക്ഷരതാ ക്ലാസ് ആരംഭിച്ചു

പ്രൊഫ. എ. ജമാലുദ്ദീന്റെ അദ്ധ്യക്ഷതയിൽ വി.ആർ.വി. ഏഴോം പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ദാമോദരൻ, പട്ടുവം.പി.കുഞ്ഞിരാമൻ  തുടങ്ങിയവർ സംസാരിച്ചു. ഐ.ടി. വിദഗ്ദ്ധൻ സന്ദീപ് അതിയടം ക്ലാസ് നയിച്ചു.

വർഷങ്ങൾക്കുമുൻപ് വെറും ആൾവിളിയിൽ മാത്രംഒതുങ്ങി നിന്നിരുന്ന മൊബൈൽഫോൺ ക്രമേണ ലോകം മുഴുവൻ തന്നിലേക്കൊതുക്കി മനുഷ്യ ജീവിതത്തിന്റെ സർവതല സ്പർശിയായി വളർന്നു വികസിച്ച കഥകൾ പറഞ്ഞു കൊണ്ടായിരുന്നു സന്ദീപ് ക്ലാസ് ആരംഭിച്ചത്.

ശാസ്ത്ര സാകേതിക വിദ്യ വളരെയേറെ വികസിച്ചിരിക്കുന്ന പുതിയ കാലഘട്ടത്തിൽ ഡിജിറ്റിൽ മേഖലയിലെനിരക്ഷരത വ്യക്തികളെ സംബന്ധിച്ച് വലിയ പോരായ്മയാ ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോൺ ചെയ്യുക, നമ്പർ സെയ്വ്ചെയ്യുക, മെസേജ് അയക്കുക, മെസേജ് സെയിവ് ചെയ്യുക, വാട്സാപ്പ് അയക്കുക, ഫോട്ടോ സെയ്വ്ചെയ്യുക,  തുടങ്ങിയ ലഘുകാര്യങ്ങളാണ് ആദ്യ ദിവസം കൈകാര്യം ചെയ്തത്.

താൽപര്യമുള്ളവർക്ക് പേർ റജിസ്റ്റർ ചെയ്യാം :9447749131.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക