ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദവും,കരിയർ ഗൈഡൻസും സംഘടിപ്പിച്ചു

പഴയങ്ങാടി:, എസ്ഡിപിഐ മൊട്ടാമ്പ്രം ബ്രാഞ്ച് കമ്മിറ്റിയും,12 ആം വാർഡ് വികസന സമിതിയും സംയുക്തമായി SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന സദസ്സും, കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു,മൊട്ടാമ്പ്രം വ്യാപാര ഭവനിൽ നടന്ന പരിപാടി എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സഹ്റ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലും മോട്ടിവേഷൻ സ്പീക്കറുമായ ഷുഹൈബ് പി വി കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി.
മാടായി പഞ്ചായത്ത് പ്രസിഡന്റ് തൗഫീഖിന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാമിൽ കല്ല്യാശ്ശേരി മണ്ഡലം സെക്രട്ടറി ഹാരിസ് മടക്കര,ഓർഗനൈസിംഗ് സെക്രട്ടറി സുബൈർ മടക്കര,വൈസ് പ്രസിഡന്റ് അഹമ്മദ് മാടായി,പാപ്പിനിശ്ശേരി പഞ്ചായത്ത് മെമ്പർ മുബ്സീന കെ വി,വിമൻ ഇന്ത്യ മൂവ്മെന്റ് കല്ല്യാശ്ശേരി മണ്ഡലം സെക്രട്ടറി റംസീന തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു
മൊട്ടാമ്പ്രം ബ്രാഞ്ച് പ്രസിഡന്റ് അൻസാർ കെ സി സ്വാഗതവും 12 ആം വാർഡ് കൺവീനർ റിയാസ് മൊട്ടാമ്പ്രം നന്ദിയും പറഞ്ഞു
താജുദ്ദീൻ,ഫാറൂഖ്,മുസമ്മിൽ,അബ്ദുൾസലാം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.





