Payangadi
ചെറുതാഴം; സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് രക്ഷിതാക്കുടെ സംഗമവും കവിതാ സമാഹാരം പ്രകാശനവും നടന്നു..
24 Jul 20251 മിനിറ്റ് വായന

ചെറുതാഴം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ രക്ഷിതാക്കളുടെ പുതിയ അധ്യയന വർഷത്തെ പ്രഥമ സംഗമം ഇന്നലെ സ്കൂളിൽ നടന്നു. കണ്ണൂർ റൂറൽ ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ ശ്രീ കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ് പി സി പ്രൊജക്‌ട് അസിസ്റ്റൻ്റ് ശ്രീ ജയദേവൻ, ഹെഡ്മാസ്റ്റർ ശ്രീ. എം സുനിൽകുമാർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി ടി നജീബ്, ഡോ.ഗായത്രി , രാജേഷ് പയ്യരട്ട എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കേഡറ്റുകൾ തയ്യാറാക്കിയ ' പെൻസിൽ ' കവിതാ സമാഹാരം ശ്രീ. കെ പ്രസാദ് പ്രകാശനം ചെയ്തു. ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ ഡോക്യുമെൻ്ററി മത്സരത്തിൽ മികച്ച ഡോക്യുമെൻ്ററി തയ്യാറാക്കിയ സീനിയർ കേഡറ്റ് ഹരിനാരായണിന് പുരസ്കാരം നല്കി. എസ് പി സിയുടെ രൂപീകരണത്തിൽ നിസ്തുലമായ പങ്കു വഹിച്ച , അന്തരിച്ച മുൻ മുഖ്യ മന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.





