Payangadi
HomeNews

വെങ്ങര ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

20 Jul 20251 മിനിറ്റ് വായന
വെങ്ങര ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

 


പഴയങ്ങാടി : അടുത്തില വയലപ്രയിലെ എം വി റീമയാണ് കുഞ്ഞിനെയും എടുത്ത് ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഇന്ന് പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും സ്കൂട്ടറിൽ കുഞ്ഞുമായി എത്തി പുഴയിൽ ചാടുകയായിരുന്നു.

 വീട്ടുകാർ ഉണർന്നപ്പോൾ റീമയെയും കുഞ്ഞിനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് പാലത്തിൽ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടത്. പോലീസും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് റെയിൽവെ പാലത്തിന് സമീപത്ത് നിന്ന് റീമയുടെ മൃതദ്ദേഹം കണ്ടെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക