Payangadi
HomeNews

വാദിഹുദ പ്രൊഗ്രസീവ് സ്കൂളിൽ ബഷീർ അനുസ്മരണവും ലിറ്റററി ക്ലബ്ബ് ഉദ്ഘാടനവും.

7 Jul 20251 മിനിറ്റ് വായന
വാദിഹുദ പ്രൊഗ്രസീവ് സ്കൂളിൽ ബഷീർ അനുസ്മരണവും ലിറ്റററി ക്ലബ്ബ് ഉദ്ഘാടനവും.

 


പഴയങ്ങാടി വാദിഹുദ പ്രൊഗ്രസീവ്ഇംഗ്ലീഷ് സ്കൂളിൽ വൈസ് പ്രസിപ്പാൾ സുപ്രിയ കൃഷ്ണന്റെ അധ്യക്ഷതയിൽ ബഷീർ അനുസ്മരണവും സ്കൂൾ ലിറ്റററി ക്ലബ്ബ് ഉദഘാടനവും നടന്നു.

ശാസ്ത്ര ഡയരക്ടറും  കൗൺസലറുമായ വി.ആർ.വി. ഏഴോം ആണ് അനുസ്മരണവും ഉദ്ഘാടനവും നിർവഹിച്ചത്.



"ഒന്നും ഒന്നും ചേർന്ന് ഇമ്മിണി വല്യ ഒന്നാവാനുള്ള" ഒരുമയുടെ സന്ദേശങ്ങളാണ്ജീവൽ ഭാഷയിൽ കഥ പറഞ്ഞബഷീറിന്റെ എല്ലാ കൃതികളുടേയും അന്തസ്സാരം എന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

ഫർസാനപി.ടി, അനിത ടീച്ചർ,പവിത്രൻ ആർ.സി, ബാബു ടി,സുലോചന കെ. തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വക വിവിധ ബഷീർ കഥാപാത്രങ്ങളുടെ അവതരണവും കവിതാലാപനവും നടന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക