Payangadi
HomeNews

ബഷീർ അനുസ്മരണം നടത്തി

11 Jul 20251 മിനിറ്റ് വായന
ബഷീർ അനുസ്മരണം നടത്തി

  


ദേശീയ വായന മാസാചരണത്തോടനുബന്ധിച്ച് പഴയങ്ങാടി അമൃത കോളേജിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബഷീർ അനുസ്മരണം ' സംഘടിപ്പിച്ചു.

കോളേജ് സ്റ്റൂഡൻറ്സ് ചെയർ പേഴ്സൻ എം.ആദിയായുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ശാസ്ത്ര കൗൺസലിംഗ് ഡയരക്ടർ വി.ആർ.വി. ഏഴോം ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ ഇ.ഭാഗ്യലക്ഷ്മി, ശാസ്ത്ര ഫാമിലി കൗൺസിലർ റഹ്നാസ് പി.വി., സീനത്ത് കെ.പി, നാസില, ടി.പി,റഷീദ.എൻ, ഫാത്തിമ, എ.കെ.,ജിഷ കെ.വി തുടങ്ങിയവർ പ്രസംഗിച്ചു.ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള പ്രശ്നോത്തരി മൽസരം, സംഗതീക,നാടകാവിഷ്ക്കരണം തുടങ്ങി വിവിധ കലാ വൈജ്ഞാനികപരിപാടികളും അരങ്ങേറി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക