പരിസ്ഥിതീ ദിനത്തിൽ യോഗാ ഡാൻസും ഔഷധ സസ്യ വിതരണവും

പ്രകൃതിയുമായി സമരസപ്പെട്ടു പോന്നിരുന്ന നമ്മുടെ പൂർവികൻമാർ അനുഭവം കൊണ്ട് നേടിയെടുത്ത ആരോഗ്യസിദ്ധികളാണ് യോഗയും ആയുർവേദവുമെന്നും പരിസ്ഥിതിയെന്ന നമ്മുടെ ആവാസ വ്യവസ്ഥയും യോഗയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ശാസ്ത്ര സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണ സെമിനാർ അഭിപ്രായപ്പെട്ടു. ശാസ്ത്ര പ്രസിഡണ്ട് പ്രൊഫ. എ.ജമാലുദീന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
യോഗയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഏഴോം ആയുർവേദ ഡിസ്പൻസറി ആയുഷ് വിഭാഗവുമായി സഹകരിച്ച് ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെൻറർ സംഘടിപ്പിച്ച ഏകമാസ യോഗാ പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു യോഗാ സാൻസ്.പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയ ഡോ.എം.വി. ഭാവനയെ പരിപാടിയിൽ ആദരിച്ചു പരിപാടിയുടെ ഉദ്ഘാടനം നടന്നത്. പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് മുഖ്യഭാഷണം നടത്തി ദർശനം യോഗാ സെന്റർ ഡയരക്ടർ അഡ്വ.സി.വി.കുഞ്ഞിരാമൻ യോഗയും പരിസ്ഥിതിയും എന്ന വിഷയം അവതരിപ്പിച്ചു. പി.വി.അബ്ദുൾ റഹ്മാൻ,വി.ആർ.വി. ഏഴോം ഡോ.വൈ.വി.കണ്ണർ, പപ്പൻ കുഞ്ഞിമംഗലം, പപ്പൻ ചെറുതാഴം, വിഗോപിനാഥൻ, എസ്.ഗിരിജാദേവി, ഇ ഭാഗ്യലക്ഷ്മി,പി. സീനത്ത്, പി.വി.ബാബുരാജ്, ബബിത കുമാരി,ഗംഗൻ കാനായി, ബി.ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഔഷധം സസ്യവിതരണവും നടന്നു.
പരിപാടിയിൽ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നേടിയ പ്രൊഫ. മുഹമ്മദ് അഹമ്മദിനേയും ദ്രാവിഡ ഭാഷാ പുരസ്കാരം നേടിയ ഡോ.വൈ.വി.കണ്ണനേയും യോഗാ പരിശീലനം പൂർത്തിയാക്കിയ പഠിതാക്കളേയും ആദരിച്ചു.







