Payangadi
പഴയങ്ങാടി പി ഡബ്ല്യു ഡി ഓഫീസ് ഉപരോധിച്ചു
18 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
താവം മേൽപ്പാലത്തിലെ മരണക്കുഴിയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ എത്രെയും പെട്ടെന്ന് കുഴി അടച്ച് ജനങളുടെ ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് -കെ എസ് യു കല്ല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി പഴയങ്ങാടി പി ഡബ്ല്യൂ ഓഫീസ് ഉപരോധിച്ചു.പഴയങ്ങാടി പോലീസ് തടഞ്ഞതിനെ തുടർന്ന് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
തുടർന്ന് നേതാക്കൾ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഒരാഴ്ചക്കകം നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹു ജനങ്ങളെ അണി നിരത്തി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവെന്ന് നേതാക്കൾ അറിയിച്ചു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പുത്തൻ പുരയിൽ രാഹുൽ,കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് യാസീൻ ബീച്ച് റോഡ്, കെ എസ് യു ജില്ലാ ട്രഷറർ അക്ഷയ് മാട്ടൂൽ,ജില്ലാ സെക്രട്ടറി മുബാസ് വാടിക്കൽ ഷോബിത് ചെങ്ങൽ തുടങ്ങിവർ നേതൃത്വം നൽകി





