Payangadi
HomeNews

പഴയങ്ങാടിയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി

31 May 20251 മിനിറ്റ് വായന
പഴയങ്ങാടിയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി

 


ശക്തമായി പെയ്ത മഴയിൽ പഴയങ്ങാടി മേഖലയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. പഴയങ്ങാടി റെയിൽവേ അടിപ്പാത റോഡ് വെള്ളത്തിൽ മുങ്ങി. മഴക്കാലത്ത് യാത്രാദുരിതം രൂക്ഷമായ പ്രധാന സ്ഥലമാണ് പഴയങ്ങാടി അടിപ്പാത. മറ്റ് സമയങ്ങളിൽ കുപ്പിക്കഴുത്തിന്‌ സമാനമായ റെയിൽവേ അടിപ്പാത വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുക. മഴ പെയ്താൽ അടിപ്പാതമുഴുവൻ വെള്ളക്കെട്ടായിരിക്കും. മഴവെള്ളം ഒലിച്ചുപോകാൻ സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്നം. പുഴയിലെ വെള്ളം ഉയരുന്നതും ഇവിടുത്തെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു.

മാടായി പഞ്ചായത്തിലെ ഏഴാം വാർഡ് കുളവയൽ അങ്കണവാടിയിലും വെള്ളം കയറി. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ വെള്ളക്കെട്ടിന്റെ ഭീഷണിയിലാണ്. മാട്ടൂൽ ഭാഗങ്ങളിലും പലയിടങ്ങളും വെള്ളത്തിലാണ്. മാട്ടൂൽ സൗത്ത് കോൽക്കാരൻ ചാൽ, വയൽചാൽ, ഫിഷർമാൻ കോളനി എന്നിവിടങ്ങളെല്ലാം വെള്ളക്കെട്ടിന്റെ ഭീഷണിയിലാണ്. മാട്ടൂൽ ഗവ. ആശുപത്രിക്ക് സമീപത്തെ നാല് വീടുകളും വെള്ളക്കെട്ടിന്റെ ഭീഷണിയിലാണ്. വെങ്ങര മുട്ടം ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക