Payangadi
HomeNews

പഴയങ്ങാടി പുതിയ റയിൽവേ അടിപാത പ്രവൃത്തി ഒക്ടോബറിൽ

20 May 20252 മിനിറ്റ് വായന
പഴയങ്ങാടി പുതിയ റയിൽവേ അടിപാത പ്രവൃത്തി ഒക്ടോബറിൽ


പഴയങ്ങാടി:  പുതിയ റയിൽവേ അടിപാത ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഗതാഗത കുരുക്ക് നേരിടുന്ന അടിപാതക്ക് വീതി കൂട്ടണം എന്നത്   കഴിഞ്ഞ 25 വർഷക്കാലമായി പഴയങ്ങാടി ജനതയുടെ പ്രധാന ആവശ്യമാണ്.
അത് യാഥാർത്ഥ്യമാക്കുകയാണ്. 
ജനങ്ങളുടെ പ്രധാന ആവശ്യം പരിഗണിച്ച് അടിപ്പാത  വേഗത്തിൽ നടപ്പിലാക്കുന്നതിന്  റയിൽവേയും  കേരള ഗവൺമെന്റും സംയുക്തമായുള്ള നടപടി ക്രമങ്ങൾ വേഗത്തിൽ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി തയ്യറാക്കിയ വിശദമായ എസ്റ്റിമേറ്റിന് അംഗീകാരം നൽകേണ്ടതായിട്ടുണ്ടെന്ന് എം. വിജിൻ എംഎൽഎ അറിയിച്ചു.

നേരത്തെ റയിൽവേയുടെയും പൊതുമരാമത്ത് വകുപ്പ്  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിർദ്ദിഷ്ട അടിപ്പാത നിർമ്മിക്കുന്ന സ്ഥലത്ത്  നേരത്തെ സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടെന്റർ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ സെപ്തംബർ മാസത്തോടെ പൂർത്തികരിക്കുകയും, ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കുന്നതിനുമാണ് തീരുമാനിച്ചത്.  ആറ് മാസത്തിനകം പ്രവൃത്തി പൂർത്തികരിക്കാൻ സാധിക്കുമെന്ന് റെയിൽവെ ഉദ്യോഗസ്ഥർ അറിയിച്ചത്.

6 കോടി രൂപയാണ് പഴയങ്ങാടി
റയിൽവേ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ  ബജറ്റിൽ അനുവദിച്ചത്. അതോടൊപ്പം  ഒരു കോടി രൂപ കൂടി അധികമായി അനുവദിക്കുന്നതിന്  ബഹു ധനകാര്യ വകുപ്പ് മന്ത്രിക്ക്‌ കത്ത് നൽകിയിട്ടുണ്ട്.
 ഡ്രോയിംഗ്, വിശദമായ എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതിന് സംസ്ഥാന സ‍ർക്കാർ 8.30 ലക്ഷം രൂപ റെയിൽവേയ്ക്ക് സെന്റേജ് ചാർജായി നേരത്തെ അടച്ചിരുന്നു.  

പുതിയ അടിപ്പാത, അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളത്തെ ഡ്രെയിനൗട്ട് ചെയ്യുന്നതിനായി സംബ്ടാങ്കും, പുഴയിലേക്ക് ഓവുചാൽ നിർമ്മാണവും, അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ, നിലവിലുള്ള റോഡ്8 അറ്റകുറ്റപണി എന്നിവ ഉൾപ്പടെ  പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. അടിപാതയുടെ ഭാഗമായി ആവശ്യമുളള അപ്രോച്ച് റോഡിന് ആവശ്യമുളള സ്ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ  പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിലവിലുള്ള അടിപ്പാതക്ക് സമീപത്താണ് പുതിയ അടിപാതനിർമ്മിക്കുന്നത്. 6 മീറ്റർ വീതിയുണ്ടാകും.  അടിപാത പൂർത്തിയായൽ വൺ വെ സംവിധാനം ഏർപ്പെടുത്തും.

സാങ്കേതിക പരമായി മഴക്കാലത്ത് പ്രവൃത്തി ആരംഭിക്കാൻ സാധിക്കില്ല. എന്നാൽ അതിന് മുൻപ് തന്നെ
 തുടർ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തികരിച്ച് മഴക്കാലത്തിന് ശേഷം  ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

റെയിൽവേ അടിപ്പാതയുടെ
എസ്റ്റിമേറ്റിന് അംഗീകാരം നൽകുന്നതിന് മുന്നോടിയായി  
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എഞ്ചിനിയർ അജിത്ത് രാമചന്ദ്രൻ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരോടൊപ്പം എം വിജിൻ എംഎൽഎ സ്ഥലം സന്ദർശിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക