Payangadi
HomeNews

മാടായി ഉത്സവം നാളെ തുടങ്ങും

26 Apr 20251 മിനിറ്റ് വായന
മാടായി ഉത്സവം നാളെ തുടങ്ങും

മാടായി പഞ്ചായത്ത് ആതിഥ്യമരുളുന്ന മാടായി ഉത്സവം 27 മുതൽ മേയ്‌ നാലുവരെ മാടായി പാളയം ഗ്രൗണ്ടിൽ നടക്കും. 27 -ന് വൈകീട്ട് ആറിന് ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്യും. ഏഴിന് ഇശൽ നൈറ്റ്. അക്വേറിയം, അമ്യൂസ്‌മെൻറ് പാർക്ക്, ബേർഡ്‌ ഷോ, മറ്റ് വിവിധ സ്റ്റാളുകൾ, ഫുഡ് കോർട്ട് എന്നിവയും സജ്ജീകരിക്കും. എട്ട് ദിവസവും വ്യത്യസ്ത കലാപരിപാടികളും സെമിനാറുകളും ഉണ്ടാകും.

കിലയുമായി സഹകരിച്ച് ജൈവവൈവിധ്യ ശില്പശാല, ജില്ലയിലെ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് 28-ന് 10-ന് മാടായി കോളേജിൽ നടക്കും. നാടൻപാട്ട്, അമെച്ചർ നാടകം, ഒപ്പന, ദഫ് മുട്ട്, കോൽക്കളി, തിരുവാതിര, മാടായിയുടെ തനത് കലകൾ എന്നിവയുമുണ്ടാകും.

മാടായി പഞ്ചായത്തിലെ കലാകാരൻമാരെ പങ്കെടുപ്പിച്ച് സംഗീതവിരുന്ന് ഗായിക ആഷിമ മനോജിന്റെ നേതൃത്വത്തിൽ നടക്കും. പരിപാടി പാസ് മൂലം നിയന്ത്രിക്കും. 26-ന് വൈകീട്ട് മാടായി ബോയ്സ് ഹൈസ്കൂൾ പരിസരത്തുനിന്ന് പഴയങ്ങാടിയിലേക്ക് വിളംബര ഘോഷയാത്ര നടക്കും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക