Kannur
കെഎസ്ആർടിസിയിലെ ജൂൺ മാസം വിതരണം ചെയ്യാനുള്ള പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും.
5 Jul 20211 മിനിറ്റ് വായന

കെഎസ്ആർടിസിയിലെ ജൂൺ മാസം വിതരണം ചെയ്യാനുള്ള പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കെഎസ്ആർടിസിക്ക് പെൻഷൻ നൽകുന്നതിനുള്ള തുക നൽകി വന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയ് മാസത്തിൽ അവസാനിച്ചിരുന്നു. അത് ഒരുമാസത്തേക്ക് പുതുക്കുന്നതിനുള്ള എംഒയുവിൽ കെഎസ്ആർടിസി സിഎംഡി, സ്റ്റേറ്റ് കോർപ്പറേറ്റീവ് ബാങ്ക് എംഡി, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ തിങ്കളാഴ്ച ഒപ്പു വെച്ചു. ഇതോടെ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി പെൻഷൻ വിതരണത്തിന് വേണ്ട 65.84 കോടി രൂപ ലഭ്യമായിട്ടുണ്ട്.
2018 മുതൽ പെൻഷൻ വിതരണം നടത്തിയ ഇനത്തിൽ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികൾക്ക് ഇത് വരെ 2432 കോടി രൂപ സർക്കാരിൽ നിന്നും തിരിച്ചടവ് നടത്തിയിട്ടുണ്ട്.





