Payangadi
KSFE 55-ാം വാർഷികം; പഴയങ്ങാടി ബ്രാഞ്ചിൽ കസ്റ്റമർ മീറ്റ് നടന്നു..
6 Dec 20241 മിനിറ്റ് വായന

പഴയങ്ങാടി: KSFE യുടെ 55-ാം വാർഷികം ഇടപാടുകാരോടൊപ്പം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ബ്രാഞ്ചുകളിൽ നടത്തുന്ന കസ്റ്റമർ മീറ്റ് പഴയങ്ങാടി ബ്രാഞ്ചിൽ നടന്നു. ഇന്നലെ നടന്ന ചടങ്ങിൽ സന്തോഷ് ബാബു സ്വാഗതവും ബ്രാഞ്ച് മാനേജർ അബ്ദുൾ നാസർ അദ്ധ്യക്ഷതയും വഹിച്ചു.
മീറ്റ് KSFE കസ്റ്റമറും മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ടുമായ ഫാരിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു,
കസ്റ്റമറും പ്രശസ്ഥ പിന്നണി ഗായികയുമായ ആഷിമ മനോജ് മുഖ്യാതിഥി ആയി. മുൻ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പ്രീത, Ro മാനേജർ ടി.സി രാധാകൃഷ്ണൻ,
നന്ദി :അഷറഫ് എന്നിവർ സംസാരിച്ചു –





