Payangadi
HomeNews

പുതിയങ്ങാടിയിലുണ്ടായ ബൈക്കപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

12 Mar 20201 മിനിറ്റ് വായന
പുതിയങ്ങാടിയിലുണ്ടായ ബൈക്കപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു; ഒരാള്‍ക്ക് ഗുരുതരം




പഴയങ്ങാടി ബൈക്ക് മാറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. പയ്യന്നൂർ കുന്നരു കാരന്താട് സ്വദേശി ജനാർദ്ദനന്റെ മകനും മാടായി കോളെജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയുമായ  ടി ശ്രീഹരി (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഇരിട്ടി കീഴ്പള്ളി സ്വദേശിയും കണ്ണൂരിലെ എൻ.ജി.ഒ ക്വാർട്ടെർസിൽ താമസക്കാരനുമായ സാരംഗ് ചന്ദ്രനെ (20) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10 മണിയോടെ പുതിയങ്ങാടിയിൽ വെച്ചായിരുന്നു അപകടം. ഇന്നലെ കോളേജ് അടച്ചതിന് ശേഷം രണ്ട് ബൈക്കിലായി 4 അംഗ സംഘം ചൂട്ടാട് ബിച്ചിൽ പോയി തിരിച്ച് വരുന്നതിനിടെയാണ് അപകടം. ശ്രീ ഹരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ശ്രീ ഹരിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ നാട്ടിൽ എത്തിച്ച് സംസ്ക്കരിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക