Payangadi
WIM കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി TEENS MEET സംഘടിപ്പിച്ചു
1 Nov 20241 മിനിറ്റ് വായന

മടക്കര:,സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം” എന്ന ക്യാപ്ഷനിൽ നടക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ്മെന്റ് WIM കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘TEENS MEET”
സംഘടിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കർ മുസവ്വിർ പാനൂർ ക്ലാസ്സ് അവതരിപ്പിച്ചു.SDPI കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ധീൻ
ഉദ്‌ഘാടനം ചെയ്ത ടീൻസ് മീറ്റിൽ WIM മണ്ഡലം പ്രസിഡന്റ് സൈനബ സുബൈർ അധ്യക്ഷയായിരുന്നു, മണ്ഡലം സെക്രട്ടറി റംസീന മൻസൂർ,മണ്ഡലം കോർഡിനേറ്റർ ഹാരിസ് മടക്കര, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. WIM മണ്ഡലം നേതാക്കളായ മുബീന ഷൗക്കത്ത്, സുഫൈദ മൊയ്‌ദു,,കുഞ്ഞാമിന,മാട്ടൂൽ പഞ്ചായത്ത് മെമ്പർ ഇസ്മീറ കെ,എന്നിവർ സന്നിഹിതരായി.





