Payangadi
HomeNews

മാടായി വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് 2025 ജനുവരി 13-ന് കൊടിയേറും.

5 Nov 20241 മിനിറ്റ് വായന
മാടായി വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് 2025 ജനുവരി 13-ന് കൊടിയേറും.

പഴയങ്ങാടി : മാടായി വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് 2025 ജനുവരി 13-ന് കൊടിയേറും. വിവിധ പരിപാടികളോടെ 18-വരെ ഉത്സവാഘോഷം നടക്കും. ഇതിനുള്ള ഉത്സവാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചായത്തംഗം മോഹനൻ കക്കൊപ്രവൻ അധ്യക്ഷനായി.

ക്ഷേത്ര സമിതി സെക്രട്ടറി ടി.വി. കുഞ്ഞിരാമൻ, ദേവസ്വം പ്രതിനിധി സി. ശ്രീകുമാർ, ക്ഷേത്രം മാനേജർ കെ.വി. നന്ദനൻ, സുധീർ വെങ്ങര, മടപ്പള്ളി പ്രദീപൻ, കെ.വി. അജിത്‌കുമാർ, രാമചന്ദ്രൻ പട്ടേരി, കുപ്പത്തി ചന്ദ്രൻ, കൂടച്ചീരെ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഭണ്ഡാരത്തിന്റെ സമർപ്പണം നടന്നു. ഭാരവാഹികൾ: മോഹനൻ കക്കോപ്രവൻ (ചെയ.), ടി.വി. കുഞ്ഞിരാമൻ (ജന. കൺ.), കെ. വേണു (ഖജാ.).

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക