Kerala
HomeNews

ക്രിസ്മസ്- പുതുവത്സര ബമ്പര്‍ ഫലം പ്രഖ്യാപിച്ചു

19 Jan 20231 മിനിറ്റ് വായന
ക്രിസ്മസ്- പുതുവത്സര ബമ്പര്‍ ഫലം പ്രഖ്യാപിച്ചു


16 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുത്തു. പാലക്കാട് വിൽപന നടത്തിയ XD 236433 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മധുസൂധനൻ എന്ന ഏജൻ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. സെപ്റ്റംബറിൽ നറുക്കെടുത്ത ഓണം ബമ്പറിന്റേതായിരുന്നു ഏറ്റവും കൂടിയ സമ്മാനം.


ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരുലക്ഷം വീതം 20 പേർക്ക്.


മുൻവർഷങ്ങളിൽ ആറു പരമ്പരകളിലായായിയുരുന്നു ടിക്കറ്റ് പുറത്തിറക്കിയിരുന്നത്. ഇത്തവണയത് പത്ത് പരമ്പരകളായിരുന്നു. നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com-ൽ ലഭിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക