Payangadi
HomeNews

മാടായി ഗവ. ഗേൾസ് NSS യൂണിറ്റിന് അംഗീകാരം...

13 Jul 20211 മിനിറ്റ് വായന
മാടായി ഗവ. ഗേൾസ് NSS യൂണിറ്റിന് അംഗീകാരം...

 




പഴയങ്ങാടി: (www.payangadilive.in) മാടായി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് വീണ്ടും അംഗീകാരങ്ങൾ.

സമൂഹത്തിന്റെയാകെ  പ്രശംസ പിടിച്ചു പറ്റിയ നിരവധി പ്രവർത്തനങ്ങൾ നടത്തിയ സ്കൂൾ N S S യൂനിറ്റിനുള്ള അംഗീകാരമായി സംസ്ഥാനതല സ്പെഷ്യൽ  ജൂറി അവാർഡിന് മാടായി ഗേൾസ് സ്കൂളിലെ പ്രോഗ്രാം ഓഫീസർ ശ്രീകല നാരായണനും ജില്ലയിലെ ബെസ്റ്റ് NSS വളണ്ടിയറായി പി.വി. അനുഷ ദാസും തെരഞ്ഞെടുക്കപ്പെട്ടു.


നിർദ്ധന യുവതിക്ക് മംഗല്യമൊരുക്കിയതും, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പഴയങ്ങാടി ടൗണിലും പരിസരത്തുമുള്ള  അഗതികൾക്കുള്ള ഭക്ഷണ വിതരണവും,

കാട് മൂടി കിടന്നിരുന്ന എരിപുരം ട്രാഫിക് സർക്കിൾ  ശുചീകരിച്ച് മനോഹരമായ പൂന്തോട്ടങ്ങൾ നിർമിച്ച് സുരക്ഷിച്ചു കൊണ്ടിരിക്കുന്നതും, ചെങ്ങൽ കൈപ്പാട്ടിൽ തുടർച്ചയായി നടത്തിവരുന്ന നെൽകൃഷിയും, സ്കൂളിൽ നടത്തിയ ശീതകാല പച്ചക്കറി കൃഷിയും, ഒരു വിദ്യാർത്ഥിനിക്ക് വീട് പുനർനിർമിച്ചതും തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.


Keywords: Madayi Gov. Girls Higher Secondary School, National Service Scheme, NSS Unit, Madayi, Pazhayangadi, Payangadi Live

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക