Payangadi
HomeNews

എം ആർ യു പി സ്കൂൾ മാട്ടൂൽ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

15 Aug 20241 മിനിറ്റ് വായന
എം ആർ യു പി സ്കൂൾ മാട്ടൂൽ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മാട്ടൂൽ: എം ആർ യു പി സ്കൂൾ മാട്ടൂൽ 78ാം സ്വാതന്ത്ര്യദിനാഘോഷം ഹെഡ്മിസ്ട്രസ് സാജിത ടീച്ചറുടെ അധ്യക്ഷ്യതയിൽ പിടിഎ പ്രസിഡന്റ് അശ്രഫ്.സി ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സാജിത ടീച്ചർ ദേശീയ പതാക ഉയർത്തി. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് എം ആർ യു പി സ്കൂൾ യൂണിറ്റ് മാർച്ച് പാസ്റ്റ് നടത്തി. ഗാർഡ് ഓഫ് ഹോണർ ഹെഡ്മിസ്ട്രസ് സാജിത ടീച്ചർ സ്വീകരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. പരിപാടിയിൽ ഹനീഫ് മാസ്റ്റർ ആശംസകൾ നേർന്നു. അസ്ലം മാസ്റ്റർ
ഖദീജ ടീച്ചർ,നിഷാദ് മാസ്റ്റർ, അനീസ ടീച്ചർ, നീന ടീച്ചർ, അക്ഷയ് മാസ്റ്റർ, ജോബിൻ മാസ്റ്റർ ,പ്രവീണ ടീച്ചർ, ഹൈറുന്നിസ ടീച്ചർ, രജിന ടീച്ചർ, മിർഷാന ടീച്ചർ മൻസൂറ ടീച്ചർ , ഹാരിസ് മാട്ടൂൽ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ എസ് ആർ ജി കൺവീനർ എ വി ജയശ്രീ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക