Payangadi
പിലാത്തറ - പാപ്പിനിശ്ശേരി KSTP റോഡ്- ഞങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് വേണ്ടത്; സുഫൈൽ സുബൈർ..
24 Jul 20241 മിനിറ്റ് വായന

പഴയങ്ങാടി: പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് പാപ്പിനിശ്ശേരി- പിലാത്തറ KSTP റോഡിലെ കുഴികളടക്കുന്നത് ആശാസ്ത്രീയമായിട്ടെന്ന് KSU കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സുഫൈൽ സുബൈർ പറഞ്ഞു.
കുണ്ടും കുഴിയുമായി കിടക്കുവാൻ തുടങ്ങിയിട്ട് മാസങ്ങളായി.118 കോടി ചിലവിൽ നിർമ്മിച്ച ഈ റോഡ് അടിക്കടി തകരുന്നത് നിർമാണ സമയത്തെ അലാഭാവമാണ് കാരണം. റോഡിലെ കുണ്ടും കുഴിയും മൂലം ബുദ്ധിമുട്ടനുഭവിക്കുകയാണ് യാത്രക്കാർ.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഈ നിർമാണ പ്രവർത്തനങ്ങൾ ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ കോൺട്രാക്ടരും തൊഴിലാളികളും ചേർന്നാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം. നൽകുന്നതെന്നും, ഇത്തരത്തിൽ പണം ദുർവിനിയോഗം ചെയ്യുന്നതിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





