Information
പ്രണയ നൈരാശ്യം; വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊന്നു.
1 Oct 20211 മിനിറ്റ് വായന

നിതിന മോൾ ആണ്( 22 )കൊല്ലപ്പെട്ടത്. സഹപാഠിയായ കൂത്തട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് കൊലപാതം നടത്തിയത്. പ്രണയ നൈരാശ്യം കാരണം ആണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. ബിരുദ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് കൊലപാതകം. ആക്സോ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.പ്രതിയെ പോലീസ് അറസ്റ് ചെയ്തു.
പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി ആക്രമിക്കുകയായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു പ്രതി കൃത്യം നടത്തിയത്. കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്ബോഴായിരുന്നു ആക്രമണം.ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്നാം വര്‍ഷ ബിവിഒസി വിദ്യാര്‍ത്ഥിനി ആണ് നിതിന മോള്





