Payangadi
HomeNews

റോഡ് ഉദ്ഘാടനം ചെയ്തു ...

7 Jun 20241 മിനിറ്റ് വായന
റോഡ് ഉദ്ഘാടനം ചെയ്തു ...

മാട്ടൂൽ സൗത്ത് പത്താം വാർഡ് മുനമ്പിൽ പ്രധാന തീരാദേശ റോഡിൽ നിന്നും ഉൾഭാഗത്തേക്ക് 300 മീറ്റർ നീളത്തിലും 12 അടി വീതിയിലും പുതുതായി നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം മാട്ടൂൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് നസീർ ബി മാട്ടൂൽ നിർവ്വഹിച്ചു.

പൊതുജന പങ്കാളിത്വത്തോടെ ഏറ്റെടുത്ത സ്ഥലത്ത് 300 മീറ്റർ നീളത്തിലും 12 അടി വീതിയിലും 2 അടി ഉയരത്തിലുമാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്.
റോഡിനുള്ള പൂർണ്ണ നിർമ്മാണ ചെലവ് അബുദാബി മാട്ടൂൽ കെഎംസിസി യാണ്‌ വഹിച്ചത്.
പുതുതായി നിർമ്മിച്ച റോഡിന് ‘ഹദിയ റോഡ്’ എന്ന് നാമകരണം ചെയ്തു. അബുദാബി കല്യാശ്ശേരി മണ്ഡലം കെഎംസിസി പ്രസിഡന്റ് സിഎംകെ മുസ്തഫ നാമഫലകം അനാച്ഛാദനം നിർവഹിച്ചു.

നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന ഈ പ്രാദേശത്തുള്ളവരുടെ നീണ്ട കാലമായുള്ള ആവശ്യമായിരുന്നു ഈ വഴിയുള്ള റോഡ്.
വർഷകാലങ്ങളിൽ ഇത് വഴിയുള്ള സഞ്ചാരം ഇവിടുത്തുകാർക്ക് ഏറെ ദുസ്സഹമായിരുന്നു.
ഹദിയ പള്ളിയിലേക്ക് പോകുന്നവർക്കും, രിഫാഇയ്യ ബ്രാഞ്ച് മദ്രസ്സ വിദ്യാർത്ഥികൾക്കും ഇതിലൂടെയുള്ള യാത്ര വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്.
ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണെങ്കിലും ഇതുവഴി റോഡ് സാധ്യമായതിലൂള്ള വലിയ സന്തോഷത്തിലാണ് പ്രാദേശ വാസികൾ.
കാൽനടയായി പോകുന്നവർക്കും വാഹന യാത്രക്കാർക്കും, മറ്റുള്ളവർക്കുമെല്ലാം വലിയ ആശ്വാസമായി തീർന്നിരിക്കുകയാണ് ഇന്ന് ഹദിയ റോഡ്. 

ഉദ്ഘാടന ചടങ്ങിൽ അഷ്‌റഫ്‌ സി, സലാം ടിവി, അഫ്സൽ പിവി, ഇസ്ഹാഖ്, ഫരീദ് കെപി, നവാസ് കെ, ജബ്ബാർ, ജനീഷ്, അനസ്, ശാഹിദ് കെ, മിസ്ഹബ്, മുഹമ്മദ്‌ അഷ്‌റഫ്‌ കെകെ, ഇസ്മയിൽ എവി, സാഹിർ എകെ, അയ്യുബ് എൻഎംപി, ഇക്ബാൽ സിഎംകെ, സംബന്ധിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക