Payangadi
എക്കോ ഗാതറിംഗ് സംഘടിപ്പിച്ചു
1 Jun 20241 മിനിറ്റ് വായന
മാട്ടൂൽ: പച്ച മണ്ണിൻ്റെ ഗന്ധമറിയുക,പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക. എസ് വൈ എസ് പരിസ്ഥിതി സാക്ഷരത സാമായികത്തിൻ് ഭാഗമായി സംസ്ഥാനത്തെ 600 സർക്കിൾ കേന്ദ്രങ്ങളിൽ നടക്കുന്ന എക്കോ ഗാതറിങ്ങിന്റെ ഭാഗമായി എസ് വൈ എസ് മാട്ടൂൽ സർക്കിളിൽ പരിപാടി സംഘടിപ്പിച്ചു എസ് വൈ എസ് പയ്യന്നൂർ സോൺ ജനറൽ സ്ക്രട്ടറി ഖാസിം മാഷ് ഉൽഘടനം ചെയ്തു മാട്ടൂൽ സർക്കിൾ പ്രസിഡണ്ട് സൈദ് ഫാളിലി ജനറൽ സെക്രട്ടറി റാസിഖ് മാട്ടൂൽ റബീഹ് വിസി എന്നിവർ സംസാരിച്ചു.
"പച്ച മണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക" എന്ന ശീർഷകത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ക്ലീൻ അപ്പ് കേരളയുടെ മാട്ടൂൽ സർക്കിൾ തല ഉദ്ഘാടനം വാർഡ് മെമ്പർ ടി ജയൻ നിർവഹിച്ചു. മാടായി സോൺ ജനറൽ സെക്രട്ടറി മെഹബൂബ് മാട്ടൂൽ,അനസ് ടി വി, ജലീൽ ബി ടി, സഈദ് ഫാളിലി, റാസിഖ് മാട്ടൂൽ, ഫൈസൽ എം വി, മുഹമ്മദ് റാഫി, റബിഹ് വിസി, ശാക്കിർ, ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി.





