Kannur
പയ്യന്നൂരിൽ ഹെറോയിനും കഞ്ചാവുമായി യുവാവ് പിടിയിൽ
7 Dec 20221 മിനിറ്റ് വായന
പയ്യന്നൂർ. മാരകലഹരി മരുന്നായ ഹെറോയിനും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി എസ്.കെ.മുർസലീമിനെ (37) യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9 മണിയോടെ ചിറ്റാരി കൊവ്വൽ തണൽ പാർക്കിന് സമീപം വെച്ചാണ് ഇയാൾ എക്സൈസ് പിടിയിലായത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
യുവാവിൽ നിന്നും മൂന്ന് ഗ്രാം ഹെറോയിനും 22 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ ശശിചേണിച്ചേരി, പി.എം.കെ.സജിത്കുമാർ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ കെ.എം ദീപക്, കെ.രാജീവൻ, ടി.ഖാലിദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സനേഷ്, സനോജ് എന്നിവരും ഉണ്ടായിരുന്നു.





