Kannur
HomeNews

54 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

30 Dec 20231 മിനിറ്റ് വായന
54 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി


മട്ടന്നൂർ:(www.payangadilive.in) കണ്ണൂർ അന്താരാഷ്ട്ര വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി.ഷാർജയിൽ നിന്നുമെത്തിയ തലശേരി ചമ്പാട് സ്വദേശി വി പി മുനവറിൽ നിന്നുമാണ് ഷൂവിൽ ഒളിപ്പിച്ചു വെച്ച നിലയിൽ വിപണിയിൽ 54 ലക്ഷം രൂപ വിലവരുന്ന 873 ഗ്രാം സ്വർണ്ണം കസ്റ്റംസും ഇൻറലിജൻസ് സംഘവും ചേർന്ന്പിടികൂടി കൂടിയത്.
പരിശോധനയിൽ അസി. കമ്മീഷണർ
വി.പി. ബേബി, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ആഷിഷ് കുമാർ മീന, എസ്. പ്രണവ്, ഇൻസ്പെക്ടർമാരായ രവിരഞ്ജൻ, രവീന്ദ്ര മാരുതി പാൽക്കർ, ഹെഡ് ഹവിൽദാർ പീതാംബരൻ, ഓഫീസ് സ്റ്റാഫ് അംഗങ്ങളായ പവിത്രൻ, ലയ എന്നിവരും ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക