Payangadi
5.200 കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ
16 Jun 20241 മിനിറ്റ് വായന

ഇരിട്ടി കഞ്ചാവു ശേഖരവുമായി കർണ്ണാടക സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. കർണ്ണാടക മൈസൂർ സ്വദേശി ബി.ടി. പ്രവീൺ കുമാറിനെ (30)യാണ് പിടികൂടിയത്.
കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷെഫീഖും സംഘവും പിടികൂടിയത്.
വാഹന പരിശോധനക്കിടെയാണ് 5.200 കഞ്ചാവു ശേഖരവുമായി യുവാവ് പിടിയിലായത്.പരിശോധനയിൽ ഗ്രേഡ്അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്റഫ് മലപ്പട്ടം, ഷാജി കെ കെ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർഷാജി അളോക്ക൯, സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.





